പതിവ് ചോദ്യങ്ങൾ

Family Link-നെക്കുറിച്ച് ഏറ്റവുമധികം ലഭിക്കാറുള്ള ചില പതിവ് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ആപ്പ് ഉപയോഗിക്കുന്നയാൾ എന്ന നിലയിൽ, നിങ്ങൾക്ക് ചോദ്യമുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായകേന്ദ്രം പരിശോധിക്കാം.

ഇത് പ്രവർത്തിക്കുന്നത് എങ്ങനെയാണ്

എങ്ങനെയാണ് Family Link പ്രവർത്തിക്കുന്നത്?

Android, ChromeOS ഉപകരണങ്ങളിൽ ഉടനീളം കുട്ടിയോ കൗമാരക്കാരോ ഉള്ളടക്കം അടുത്തറിയുമ്പോൾ അവരെ നിരീക്ഷിക്കാനും ഓൺലൈനിൽ സുരക്ഷിതരാക്കി നിലനിർത്താനും Google-ൽ നിന്നുള്ള Family Link രക്ഷിതാക്കളെ സഹായിക്കുന്നു.

ആദ്യമായി, കുട്ടിക്ക്/കൗമാരക്കാർക്ക് അനുയോജ്യമായ ഒരു ഉപകരണം ആവശ്യമാണ് (ഏതെല്ലാം ഉപകരണങ്ങളിൽ Family Link പ്രവർത്തിക്കും എന്ന് കാണുക). തുടർന്ന്, കുട്ടിയെ/കൗമാരക്കാരെ ഉപകരണത്തിൽ സൈൻ ഇൻ ചെയ്യിക്കുക. നിലവിൽ കുട്ടി/കൗമാരക്കാർ Family Link-ലൂടെയുള്ള മേൽനോട്ടത്തിലാണെങ്കിൽ, സൈൻ ഇൻ ചെയ്യുന്നത് രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ അവരെ സഹായിക്കും. നിലവിൽ കൗമാരക്കാർ Family Link-ലൂടെയുള്ള മേൽനോട്ടത്തിലല്ലെങ്കിൽ, രക്ഷിതാക്കൾക്ക് Android ക്രമീകരണത്തിൽ നിന്നും Family Link ചേർക്കാനാകും.

13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) തങ്ങളുടെ കുട്ടിക്ക് വേണ്ടി Google അക്കൗണ്ട് സൃഷ്‌ടിക്കാനും രക്ഷിതാക്കൾക്ക് കഴിയും. പൂർത്തിയായാൽ, കുട്ടികൾക്ക് അവരുടെ പുതിയ അക്കൗണ്ട് ഉപയോഗിച്ച് അവരുടെ ഉപകരണത്തിൽ സൈൻ ഇൻ ചെയ്യാനാകും.

അക്കൗണ്ടുകൾ ലിങ്ക് ചെയ്തുകഴിഞ്ഞാൽ, സ്ക്രീൻ സമയത്തിൽ ശ്രദ്ധ പുലർത്താൻ കുട്ടിയെ സഹായിക്കുന്നതും അവർക്ക് പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം ലഭ്യമാകുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നതും പോലുള്ള കാര്യങ്ങൾ ചെയ്യാൻ രക്ഷിതാക്കൾക്ക് Family Link ഉപയോഗിക്കാം.

എന്റെ കുട്ടികൾക്ക് അനുചിതമായ എല്ലാ ഉള്ളടക്കവും Family Link ബ്ലോക്ക് ചെയ്യുമോ?

അനുചിതമായ ഉള്ളടക്കം Family Link ബ്ലോക്ക് ചെയ്യില്ല, എന്നാൽ ഇതിലെ ക്രമീകരണം നിങ്ങൾക്ക് ഫിൽട്ടറിംഗ് ഓപ്ഷനുകൾ നൽകുന്നു. Search, Chrome, YouTube എന്നിവ പോലുള്ള ചില Google ആപ്പുകൾക്ക് ഫിൽട്ടറിംഗ് ഓപ്‌ഷനുകൾ ഉണ്ട്, നിങ്ങൾക്ക് അവ Family Link-ൽ കണ്ടെത്താം. ഈ ഫിൽട്ടറുകൾ കുറ്റമറ്റതല്ല എന്നത് ശ്രദ്ധിക്കുക, അതിനാൽ നിങ്ങളുടെ കുട്ടി കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കാനിടയില്ലാത്ത, പ്രായപൂർത്തിയായവർക്കുള്ളതോ ഗ്രാഫിക്കോ മറ്റ് തരത്തിലുള്ള ഉള്ളടക്കമോ ചിലപ്പോൾ കടന്നുകൂടിയേക്കാം. നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായത് എന്തൊക്കെയാണെന്ന് തീരുമാനിക്കാൻ ആപ്പ് ക്രമീകരണം, Family Link നൽകുന്ന ക്രമീകരണവും ടൂളുകളും എന്നിവ അവലോകനം ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

രക്ഷിതാക്കൾക്ക് Android-ൽ Family Link ഉപയോഗിക്കാനാകുമോ?

ഉവ്വ്. Lollipop (5.0)-ഉം ഇതിന് ശേഷമുള്ള പതിപ്പുകളും റൺ ചെയ്യുന്ന Android ഉപകരണങ്ങളിൽ Family Link റൺ ചെയ്യാൻ രക്ഷിതാക്കൾക്ക് കഴിയും.

രക്ഷിതാക്കൾക്ക് iOS-ൽ Family Link ഉപയോഗിക്കാനാകുമോ?

ഉവ്വ്. iOS 11-ഉം ഇതിന് ശേഷമുള്ള പതിപ്പുകളും റൺ ചെയ്യുന്ന iPhone-കളിൽ Family Link റൺ ചെയ്യാൻ രക്ഷിതാക്കൾക്ക് കഴിയും.

രക്ഷിതാക്കൾക്ക് വെബ് ബ്രൗസറിൽ Family Link ഉപയോഗിക്കാനാകുമോ?

രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഏതാണ്ട് എല്ലാ അക്കൗണ്ട് ക്രമീകരണങ്ങളും ഫീച്ചറുകളും വെബ് ബ്രൗസറിൽ മാനേജ് ചെയ്യാനാകും. ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.

Android ഉപകരണങ്ങളിൽ Family Link ഉപയോഗിച്ച് കുട്ടികളുടെയോ കൗമാരക്കാരുടെയോ മേൽനോട്ടം വഹിക്കാനാകുമോ?

മികച്ച ഫലങ്ങൾ ലഭിക്കുന്നതിന്, Family Link വഴി മേൽനോട്ടത്തിലുള്ള കുട്ടികളും കൗമാരക്കാരും Android പതിപ്പ് 7.0 (Nougat) അല്ലെങ്കിൽ അതിന് ശേഷമുള്ളവ റൺ ചെയ്യുന്ന Android ഉപകരണങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. Android പതിപ്പുകളായ 5.0, 6.0 (Lollipop, Marshmallow) എന്നിവ റൺ ചെയ്യുന്ന ഉപകരണങ്ങളിലും Family Link ക്രമീകരണം ബാധകമാക്കാനായേക്കും. കൂടുതലറിയാൻ സഹായകേന്ദ്രം സന്ദർശിക്കുക.

Chromebook-ൽ (ChromeOS) Family Link ഉപയോഗിച്ച് കുട്ടികളുടെയോ കൗമാരക്കാരുടെയോ മേൽനോട്ടം വഹിക്കാനാകുമോ?

ഉവ്വ്, കുട്ടികളോ കൗമാരക്കാരോ Chromebook-കളിൽ അവരുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ അവരുടെ മേൽനോട്ടം വഹിക്കാനാകും. കുട്ടിയുടെ Chromebook, അക്കൗണ്ട് ക്രമീകരണങ്ങൾ മാനേജ് ചെയ്യൽ, വെബ്‌സൈറ്റ് നിയന്ത്രണങ്ങൾ സജ്ജീകരിക്കൽ എന്നിവ പോലുള്ള കാര്യങ്ങൾ രക്ഷിതാക്കൾക്ക് ചെയ്യാനാകും. ഇവിടെ കൂടുതലറിയുക.

iOS ഉപകരണങ്ങളിലും വെബ് ബ്രൗസറുകളിലും Family Link ഉപയോഗിച്ച് കുട്ടികളുടെയോ കൗമാരക്കാരുടെയോ മേൽനോട്ടം വഹിക്കാനാകുമോ?

iOS, വെബ് ബ്രൗസറുകൾ, മേൽനോട്ടത്തിലല്ലാത്ത മറ്റ് ഉപകരണങ്ങൾ എന്നിവയിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും കാര്യത്തിൽ ഭാഗികമായി മാത്രമേ മേൽനോട്ടം വഹിക്കാനാകൂ. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ iOS ഉപകരണങ്ങളിലും വെബ് ബ്രൗസറുകളിലും തങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനാകും. രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ, YouTube-ലെയും Google Search-ലെയും അക്കൗണ്ട് ക്രമീകരണങ്ങളിൽ ചിലത് മാനേജ് ചെയ്യുന്നത് തുടരാനാകും, കുട്ടി iOS ഉപകരണത്തിലോ വെബിലോ Google ആപ്പുകളും സേവനങ്ങളും സൈൻ ഇൻ ചെയ്‌ത് ഉപയോഗിക്കുമ്പോൾ ആ ക്രമീകരണങ്ങൾ ബാധകമാകും. നിങ്ങളുടെ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന ആപ്പുകൾ മാനേജ് ചെയ്യൽ, അവർ Chrome-ൽ എന്തൊക്കെ കാണുന്നുവെന്നത് ഫിൽട്ടർ ചെയ്യൽ, സ്ക്രീൻ സമയ പരിധികൾ സജ്ജീകരിക്കൽ എന്നിവ പോലുള്ള Family Link ആപ്പിലെ മറ്റ് ഫീച്ചറുകൾ, iOS ഉപകരണത്തിലും വെബിലും കുട്ടി നടത്തുന്ന ആക്റ്റിവിറ്റികൾക്ക് ബാധകമാക്കില്ല. iOS ഉപകരണങ്ങളിലും വെബ് ബ്രൗസറുകളിലും കുട്ടി/കൗമാരക്കാർ സൈൻ ഇൻ ചെയ്യുന്നത് സംബന്ധിച്ച് കുറിച്ച് കൂടുതലറിയുക.

കുട്ടിയുടെ ഉപകരണവും Google Account-ഉം സജ്ജീകരിക്കാൻ എത്ര സമയമെടുക്കും?

കുട്ടിയുടെ Google Account-ഉം Android ഉപകരണവും സജ്ജീകരിക്കാൻ നിങ്ങൾ ഏകദേശം 15 മിനിറ്റ് ചെലവഴിക്കേണ്ടി വരും.

അക്കൗണ്ടുകൾ

Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google Account ലഭ്യമാകുന്നതിന് കുട്ടിക്ക് കുറഞ്ഞ പ്രായപരിധി ഉണ്ടോ?

ഇല്ല. നിങ്ങളുടെ കുട്ടി ആദ്യമായി Android അല്ലെങ്കിൽ ChromeOS ഉപകരണം ഉപയോഗിക്കാൻ തയ്യാറാകുന്നത് എപ്പോഴാണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

എന്റെ കുട്ടി അവരുടെ Google account-ലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ പരസ്യങ്ങൾ കാണുമോ?

Google-ന്റെ സേവനങ്ങളെ പരസ്യങ്ങൾ പിന്തുണയ്ക്കുന്നതിനാൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കുട്ടി പരസ്യങ്ങൾ കണ്ടേക്കാം. എന്നിരുന്നാലും, വ്യക്തിപരമാക്കിയ പരസ്യങ്ങൾ അവർ കാണില്ല, ആപ്പുകളിൽ കുട്ടി പരസ്യങ്ങൾ കാണുമ്പോൾ അക്കാര്യം തിരിച്ചറിയാൻ നിങ്ങൾക്ക് ടൂളുകൾ ലഭിക്കുകയും ചെയ്യും.

കൗമാരപ്രായത്തിലുള്ള എന്റെ കുട്ടിയുടെ മേൽനോട്ടത്തിന് Family Link ഉപയോഗിക്കാനാകുമോ?

ഉവ്വ്, കൗമാരപ്രായക്കാരുടെ (13 വയസ്സിന് മുകളിലുള്ളതോ നിങ്ങളുടെ രാജ്യത്ത് ബാധകമായ, സമ്മതം നൽകാൻ ആവശ്യമായ പ്രായത്തിന് മുകളിലുള്ളതോ ആയ കുട്ടികൾ) മേൽനോട്ടം വഹിക്കാൻ Family Link ഉപയോഗിക്കാനാകും. സമ്മതം നൽകാൻ ആവശ്യമായ പ്രായത്തിൽ താഴെയുള്ള കുട്ടികളിൽ നിന്ന് വ്യത്യസ്‌തമായി, ഏതുസമയത്തും മേൽനോട്ടം അവസാനിപ്പിക്കാനുള്ള ശേഷി കൗമാരക്കാർക്കുണ്ട്. അവർ അങ്ങനെ ചെയ്താൽ നിങ്ങളെ അറിയിക്കും, കൂടാതെ നിങ്ങൾ അൺലോക്ക് ചെയ്യുന്നില്ലെങ്കിൽ, അവരുടെ Android ഉപകരണം 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി ലോക്ക് ചെയ്യും. രക്ഷിതാവ് എന്ന നിലയിൽ, കൗമാരക്കാരുടെ ഉപകരണത്തിന്റെ ഉപയോഗക്ഷമതയിൽ യാതൊരു മാറ്റവും സൃഷ്‌ടിക്കാത്ത തരത്തിൽ മേൽനോട്ടം നീക്കം ചെയ്യാൻ തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയും.

സ്‌കൂളിൽ നിന്നോ ജോലിയുടെ ഭാഗമായോ ലഭിച്ച അക്കൗണ്ടുപയോഗിച്ച് എനിക്ക് കുടുംബ ഗ്രൂപ്പ് മാനേജ് ചെയ്യാനാകുമോ?

ഇല്ല. സ്‌കൂളിൽ നിന്നോ ജോലിയുടെ ഭാഗമായോ ലഭിച്ച അക്കൗണ്ടുകൾ, കുടുംബ ഗ്രൂപ്പ് മാനേജ് ചെയ്യാനോ Family Link വഴിയുള്ള മേൽനോട്ടം മാനേജ് ചെയ്യാനോ ഉപയോഗിക്കാനാകില്ല. Family Link-നൊപ്പം നിങ്ങളുടെ Gmail അക്കൗണ്ട് പോലുള്ള, വ്യക്തിപരമായ Google Account ഉപയോഗിക്കാം.

കുട്ടികളുടെ, മേൽനോട്ടത്തിലുള്ള ഉപകരണത്തിലേക്ക് ഒന്നിലധികം Google Account-കൾ ചേർക്കാൻ അവർക്ക് കഴിയുമോ?

പൊതുവിൽ ഇല്ല. കുട്ടികളുടെ വ്യക്തിപരമായ, മേൽനോട്ടത്തിലുള്ള Google Account-ന് പുറമെ Google Workspace for Education അക്കൗണ്ട് കൂടി ചേർക്കാൻ മാത്രമേ അവർക്ക് അനുമതിയുള്ളൂ. ഉൽപ്പന്നങ്ങളുടെ പ്രധാനപ്പെട്ട പ്രവർത്തനരീതികൾ നിലനിർത്താൻ ഈ നിയന്ത്രണം ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഉപകരണത്തിൽ മറ്റൊരു അക്കൗണ്ട് നിലവിലുണ്ടായിരുന്നെങ്കിൽ, രക്ഷിതാവിന്റെ അനുമതി ഇല്ലാതെ Play-യിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കുട്ടിക്ക് ആ അക്കൗണ്ടിലേക്ക് മാറാനാകുമായിരുന്നു.

എന്റെ കുട്ടിക്ക് 13 വയസ്സാകുമ്പോൾ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ ബാധകമായ പ്രായം) എന്ത് സംഭവിക്കും?

നിങ്ങളുടെ കുട്ടിക്ക് 13 വയസ്സാകുമ്പോൾ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ ബാധകമായ പ്രായം), മേൽനോട്ടമില്ലാത്ത Google അക്കൗണ്ടിലേക്ക് മാറാനുള്ള ഓപ്ഷൻ അവർക്ക് ലഭിക്കും. കുട്ടിക്ക് 13 വയസ്സ് തികയുന്നതിന് മുമ്പ്, അവരുടെ ജന്മദിനത്തിൽ സ്വന്തം അക്കൗണ്ടിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യോഗ്യത അവർക്കുണ്ടെന്ന് അറിയിക്കുന്ന ഒരു ഇമെയിൽ രക്ഷിതാക്കൾക്ക് ലഭിക്കും, തുടർന്നങ്ങോട്ട് നിങ്ങൾക്ക് കുട്ടിയുടെ അക്കൗണ്ട് നിയന്ത്രിക്കാനാകില്ല. കുട്ടികൾക്ക് 13 വയസ്സ് തികയുന്ന ദിവസം, അവരുടെ സ്വന്തം Google അക്കൗണ്ട് അവർ തന്നെ മാനേജ് ചെയ്യണോ, അതോ തുടർന്നും അവർക്ക് വേണ്ടി രക്ഷിതാവ് തന്നെ അക്കൗണ്ട് മാനേജ് ചെയ്‌താൽ മതിയോ എന്ന് അവർക്ക് തീരുമാനിക്കാം. രക്ഷിതാവ് എന്ന നിലയിൽ, കുട്ടിക്ക് 13 വയസ്സ് പൂർത്തിയായാൽ ഏതുസമയത്തും മേൽനോട്ടം നീക്കം ചെയ്യാൻ നിങ്ങൾക്കും തിരഞ്ഞെടുക്കാവുന്നതാണ്.

എല്ലാം തയ്യാറായോ? ആപ്പ് നേടുക.

Family Link നിങ്ങളുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യുക, അതുവഴി നിങ്ങളുടെ കുട്ടി ഓൺലൈനിൽ കൂടുതൽ സമയം ചിലവിടുമ്പോൾ അവരെ നിരീക്ഷിക്കാൻ നിങ്ങൾക്ക് കഴിയും.

സ്‌മാർട്ട്ഫോൺ ഇല്ലേ?

ഓൺലൈനിൽ മേൽനോട്ടം സജ്ജീകരിക്കാനാകും.
കൂടുതലറിയുക