നിങ്ങളുടെ ഉപകരണത്തിന്റെ അനുയോജ്യത പരിശോധിക്കുക

കുട്ടികൾക്കും കൗമാരക്കാർക്കും

പതിപ്പ് 7.0-ഉം (Nougat) അതിന് ശേഷമുള്ള പതിപ്പുകളും റൺ ചെയ്യുന്ന Android ഉപകരണങ്ങളിൽ, Family Link-ലൂടെയുള്ള മേൽനോട്ടം റൺ ചെയ്യാനാകും. Android പതിപ്പുകളായ 5.0, 6.0 (Lollipop, Marshmallow) എന്നിവ റൺ ചെയ്യുന്ന ഉപകരണങ്ങളിലും Family Link ക്രമീകരണം ബാധകമാക്കാനായേക്കും. കൂടുതൽ വിശദാംശങ്ങൾക്ക് ഞങ്ങളുടെ സഹായകേന്ദ്രം കാണുക.

രക്ഷിതാക്കൾക്ക്

രക്ഷിതാക്കൾക്ക്, പതിപ്പ് 5.0-ഉം (Lollipop) അതിന് ശേഷമുള്ള പതിപ്പുകളും റൺ ചെയ്യുന്ന Android ഉപകരണങ്ങളിലും, iOS 11-ഉം അതിന് ശേഷമുള്ളവയും റൺ ചെയ്യുന്ന iPhone-കളിലും Family Link റൺ ചെയ്യാനാകും.

പുറത്ത് അച്ഛന്റെ മടിയിൽ കിടന്ന് ടാബ്‌ലെറ്റ് സ്ക്രീനിലേക്ക് നോക്കുന്ന ഒരു ചെറിയ കുട്ടി.
ക്രമീകരണം
സിസ്റ്റം
തീയതിയും സമയവും
ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന, പവർ
ഓണാക്കൽ/ഓഫാക്കൽ
ഉപയോഗസഹായി
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്
പൊതുവായ മാനേജ്മെന്റ്
ഫോണിനുള്ള ആമുഖം

ഏത് Android പതിപ്പാണ് റൺ ചെയ്യുന്നതെന്ന് കണ്ടെത്തുക

1. നിങ്ങളുടെ Android ഉപകരണത്തിൽ ക്രമീകരണ ആപ്പ് തുറക്കുക.

2. താഴേക്ക് സ്ക്രോൾ ചെയ്യുക.

3. നിങ്ങളുടെ പതിപ്പ് നമ്പർ കാണാൻ, ഫോണിനുള്ള ആമുഖം അല്ലെങ്കിൽ ടാബ്‌ലെറ്റിനുള്ള ആമുഖം ടാപ്പ് ചെയ്യുക.

Family Link, Chromebook-ലും റൺ ചെയ്യുന്നു

നിങ്ങളുടെ കുട്ടി അവരുടെ അക്കൗണ്ട് ഉപയോഗിച്ച് Chromebook-ലേക്ക് സൈൻ ഇൻ ചെയ്യുമ്പോൾ അവരെ നിരീക്ഷിക്കുക. Chrome OS പതിപ്പ് 71 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകൾ റൺ ചെയ്യുന്ന Chromebook-കളിൽ Family Link-ലൂടെയുള്ള മേൽനോട്ടം റൺ ചെയ്യാനാകും.

കൂടുതലറിയുക
പുറത്തിരുന്ന് Google Chromebook ഉപയോഗിക്കുന്ന ഒരു സ്ത്രീ.