Google-ലെ നിങ്ങളുടെ സ്വകാര്യതയെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്! Google-മായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ രക്ഷിതാവിന് എങ്ങനെ സഹായിക്കാം, എന്തൊക്കെ വിവരങ്ങളാണ് Google ഉപയോഗിക്കുന്നത് എന്നിവ പോലെ, കുട്ടികൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ വായിക്കുക.
രക്ഷിതാക്കളേ, 13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികൾക്കുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google അക്കൗണ്ടുകൾക്ക് മാത്രമേ ഈ വിവരങ്ങൾ ബാധകമാകൂ. കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പും and സ്വകാര്യതാ നയവും പരിശോധിക്കുക.
എന്റെ അക്കൗണ്ടിന്റെ നിയന്ത്രണം ആർക്കാണ്?
നിങ്ങളുടെ രക്ഷിതാവാണ് നിങ്ങളുടെ Google അക്കൗണ്ട് നിയന്ത്രിക്കുന്നത്. അത് മാനേജ് ചെയ്യാൻ സഹായിക്കാൻ അവർക്ക് Family Link എന്ന ആപ്പ് ഉപയോഗിക്കാം. പ്രായമാകുമ്പോൾ നിങ്ങൾക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാം.
നിങ്ങളുടെ രക്ഷിതാവിന് ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാനാകും:
- നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനും അതിന്റെ പാസ്‌വേഡ് മാറ്റാനും അക്കൗണ്ട് ഇല്ലാതാക്കാനും.
- നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ ലോക്ക് ചെയ്യാൻ.
- നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ എവിടെയാണെന്ന് കാണാൻ.
- നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ആപ്പുകൾ തിരഞ്ഞെടുക്കാൻ.
- നിങ്ങൾ ആപ്പുകൾ എത്ര സമയം ഉപയോഗിക്കുന്നുവെന്ന് കാണാൻ.
- Google Search, YouTube അല്ലെങ്കിൽ Google Play പോലുള്ള ചില Google ആപ്പുകളിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറ്റാൻ.
- നിങ്ങളുടെ ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കാൻ. (Google ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കുന്ന ക്രമീകരണമാണിത്.)
- നിങ്ങളുടെ ആപ്പുകൾക്കുള്ള ക്രമീകരണവും അനുമതികളും തിരഞ്ഞെടുക്കാൻ.
- നിങ്ങളുടെ അക്കൗണ്ടിനുള്ള പേരും ജന്മദിനവും മറ്റ് വിവരങ്ങളും തിരഞ്ഞെടുക്കാൻ.
- Google Play പോലുള്ള ചില Google ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് എന്തൊക്കെ ഡൗൺലോഡ് ചെയ്യാനും വാങ്ങാനും കഴിയുമെന്ന് തിരഞ്ഞെടുക്കാൻ.
എന്റെ വിവരങ്ങൾ Google ഉപയോഗിക്കുന്നത് എങ്ങനെയാണ്, അത് എന്തിനാണ്?
നിങ്ങളുടെ പേരോ ജന്മദിനമോ പോലെ, നിങ്ങളോ രക്ഷിതാവോ നൽകുന്ന വിവരങ്ങൾ ഞങ്ങൾ സംരക്ഷിച്ചേക്കാം. നിങ്ങൾ ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുമ്പോഴും ഞങ്ങൾ വിവരങ്ങൾ സംരക്ഷിക്കുന്നു. ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കാറുണ്ട്, ഞങ്ങളിത് വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു — Google ആപ്പുകളും സൈറ്റുകളും കൂടുതൽ സഹായകരമാക്കുന്നത് പോലെ.
ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാനിടയുള്ള ചില രീതികളെ കുറിച്ച് നിങ്ങളുടെ രക്ഷിതാവിനൊപ്പം കൂടുതലറിയുക:
- ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും നന്നായി പ്രവർത്തിക്കുന്നതാക്കാൻ: ഉദാഹരണത്തിന്, നിങ്ങൾ Google Search-ൽ "നായക്കുട്ടികൾ" എന്ന് തിരയുമ്പോൾ നായക്കുട്ടികളെ കുറിച്ചുള്ള കാര്യങ്ങൾ കാണിക്കാൻ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കും.
- ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും മെച്ചപ്പെടുത്താൻ: ഉദാഹരണത്തിന്, എന്തെങ്കിലും തകരാറുണ്ടായാൽ അത് പരിഹരിക്കാൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കും.
- Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കാൻ: ഓൺലൈനിൽ ആളുകളെ സുരക്ഷിതരാക്കി നിലനിർത്താൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു.
- പുതിയ ആപ്പുകളും സൈറ്റുകളും സൃഷ്ടിക്കാൻ: ഞങ്ങളുടെ നിലവിലുള്ള ആപ്പുകളും സൈറ്റുകളും ആളുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുന്നതിലൂടെ Google-മായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ നിർമ്മിക്കാനുള്ള ആശയങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു.
- നിങ്ങൾക്ക് ഇഷ്ടമായേക്കാവുന്ന കാര്യങ്ങൾ കാണിക്കാൻ: ഉദാഹരണത്തിന്, നിങ്ങൾക്ക് YouTube Kids-ൽ മൃഗങ്ങളുടെ വീഡിയോകൾ കാണുന്നത് ഇഷ്ടമാണെങ്കിൽ അതുപോലുള്ള കൂടുതൽ വീഡിയോകൾ ഞങ്ങൾ നിർദ്ദേശിച്ചേക്കാം.
- നിങ്ങൾ സന്ദർശിക്കുന്ന സൈറ്റ് പോലുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ കാണിക്കാൻ.
- നിങ്ങളുമായി ആശയവിനിമയം നടത്താൻ: ഉദാഹരണത്തിന്, സുരക്ഷാ പ്രശ്നമുണ്ടായാൽ നിങ്ങൾക്ക് സന്ദേശം അയയ്‌ക്കാൻ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചേക്കാം. നിങ്ങൾക്കറിയാത്ത ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കുന്നതിന് മുമ്പ് എപ്പോഴും രക്ഷിതാവിനോട് ചോദിക്കുക.
എന്തൊക്കെ കാര്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്ന് എനിക്ക് Google-നോട് പറയാനാകുമോ?
ഉവ്വ്, നിങ്ങളെ കുറിച്ച് ഞങ്ങൾ സംരക്ഷിക്കുന്ന വിവരങ്ങളിൽ ചിലത് നിങ്ങൾക്ക് മാറ്റാനാകും. ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ പോലുള്ള ചില സ്വകാര്യതാ ക്രമീകരണങ്ങളിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തിയാൽ ഞങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ അറിയിക്കും. നിങ്ങളുടെ ക്രമീകരണം മാറ്റാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും.
നിങ്ങളെയും നിങ്ങളുടെ Google അക്കൗണ്ടിനെയും കുറിച്ചുള്ള വിവരങ്ങളിൽ ചിലത് നിങ്ങൾക്കും രക്ഷിതാവിനും എപ്പോഴുംകാണാനും മാനേജ് ചെയ്യാനും കഴിയും.
Google എപ്പോഴെങ്കിലും എന്റെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാറുണ്ടോ?
നിങ്ങളുടെ പേര് പോലുള്ള വ്യക്തിപരമായ വിവരങ്ങൾ, ഞങ്ങൾ Google-ന് പുറത്ത് പങ്കിടാൻ ചില കാരണങ്ങളുണ്ട്. ഈ വിവരങ്ങൾ പങ്കിടുകയാണെങ്കിൽ, അതിന് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കാനുള്ള ഘട്ടങ്ങളും ഞങ്ങൾ പാലിക്കുന്നു.
വ്യക്തിപരമായ ചില വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം:
- നിങ്ങളുടെ രക്ഷിതാവുമായും Google-ലെ കുടുംബ ഗ്രൂപ്പുമായും
- ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന കമ്പനികളുമായി
- കുഴപ്പമില്ലെന്ന് നിങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് പറയുന്ന സാഹചര്യത്തിൽ
- നിയമപരമായ കാരണങ്ങളാൽ ഞങ്ങൾക്കവ ആവശ്യമായി വരുന്ന സാഹചര്യത്തിൽ
ഞാൻ ഓൺലൈനിൽ പങ്കിടുന്ന കാര്യങ്ങൾ മറ്റാർക്കൊക്കെ കാണാനാകും?
ഇമെയിലുകളോ ഫോട്ടോകളോ പോലെ നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന എന്തും നിരവധി ആളുകൾ കണ്ടേക്കാം. നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളുമായി മാത്രം പങ്കിടുക. ഉറപ്പില്ലെങ്കിൽ, രക്ഷിതാവിനോടോ കുടുംബാംഗത്തോടോ ചോദിക്കുക.
കൂടുതലറിയാൻ താൽപ്പര്യമുണ്ടോ? ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങളുടെ രക്ഷിതാവിന്റെ സഹായം തേടുക.
Google-ലെ നിങ്ങളുടെ സ്വകാര്യതയെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്! ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുമ്പോൾ, Google വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് ഇവിടെ അറിയാം. നിങ്ങളുടെ Google അക്കൗണ്ടും ഉപകരണങ്ങളും മാനേജ് ചെയ്യാൻ രക്ഷിതാവിന് എങ്ങനെ സഹായിക്കാമെന്നും ഇവിടെ അറിയാം.
രക്ഷിതാക്കളേ, 13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികൾക്കുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google അക്കൗണ്ടുകൾക്ക് മാത്രമേ ഈ വിവരങ്ങൾ ബാധകമാകൂ. കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പും and സ്വകാര്യതാ നയവും പരിശോധിക്കുക.
എന്റെ അക്കൗണ്ടിന്റെ നിയന്ത്രണം ആർക്കാണ്?
നിങ്ങളുടെ രക്ഷിതാവാണ് ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് നിയന്ത്രിക്കുന്നത്. നിങ്ങൾക്ക് അക്കൗണ്ട് സ്വന്തമായി മാനേജ് ചെയ്യാൻ ആവശ്യമായ പ്രായമാകുന്നത് വരെ അത് മാനേജ് ചെയ്യാൻ സഹായിക്കാൻ രക്ഷിതാക്കൾക്ക് Family Link എന്ന ആപ്പ് ഉപയോഗിക്കാം.
നിങ്ങളുടെ രക്ഷിതാവിന് ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാനാകും:
- നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനും അതിന്റെ പാസ്‌വേഡ് മാറ്റാനും അക്കൗണ്ട് ഇല്ലാതാക്കാനും.
- ഫോണുകളോ ടാബ്‌ലെറ്റുകളോ പോലുള്ള നിങ്ങളുടെ ഉപകരണങ്ങൾ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും എത്രനേരം ഉപയോഗിക്കാമെന്നും ഉള്ള പരിധി സജ്ജീകരിക്കാൻ.
- നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ എവിടെയാണെന്ന് കാണാൻ.
- നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ആപ്പുകൾ തിരഞ്ഞെടുക്കാൻ.
- നിങ്ങൾ ആപ്പുകൾ എത്ര സമയം ഉപയോഗിക്കുന്നുവെന്ന് കാണാൻ.
- Google Search, YouTube അല്ലെങ്കിൽ Google Play പോലുള്ള ചില Google ആപ്പുകൾക്കും സൈറ്റുകൾക്കുമുള്ള ഉള്ളടക്ക ക്രമീകരണം മാനേജ് ചെയ്യാൻ. നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറ്റാൻ ഈ ക്രമീകരണത്തിന് കഴിയും.
- ഈ നിയന്ത്രണങ്ങൾ മാനേജ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ ബ്ലോക്ക് ചെയ്യുന്നത് ഉൾപ്പെടെ, നിങ്ങളുടെ അക്കൗണ്ടിലെ YouTube ചരിത്രം പോലുള്ള ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ മാനേജ് ചെയ്യാൻ.
- ആപ്പുകൾക്ക് നിങ്ങളുടെ മൈക്രോഫോണോ ക്യാമറയോ കോൺടാക്റ്റുകളോ ഉപയോഗിക്കാനാകുമോ എന്ന് തീരുമാനിക്കുന്നത് പോലെ, നിങ്ങളുടെ ഫോണിലെയോ ടാബ്‌ലെറ്റിലെയോ ആപ്പുകൾക്കുള്ള അനുമതികൾ അവലോകനം ചെയ്യാൻ.
- നിങ്ങളുടെ പേരോ ലിംഗഭേദമോ ജനനത്തീയതിയോ പോലെ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ കാണാനും മാറ്റാനും ഇല്ലാതാക്കാനും.
- Google Play പോലുള്ള ചില Google ആപ്പുകളിലെയും സൈറ്റുകളിലെയും നിങ്ങളുടെ ഡൗൺലോഡുകളും വാങ്ങലുകളും അംഗീകരിക്കാൻ.
എന്റെ വിവരങ്ങൾ Google ഉപയോഗിക്കുന്നത് എങ്ങനെയാണ്, അത് എന്തിനാണ്?
മിക്ക സൈറ്റുകളും ആപ്പുകളും ചെയ്യുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് നൽകുന്ന, പേരും ജനനത്തീയതിയും പോലുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, നിങ്ങൾ ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുന്നതിനനുസരിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കാറുണ്ട്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുന്നത് പോലുള്ള കാര്യങ്ങൾക്ക് ഞങ്ങൾ ഇത് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾക്ക് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നു:
- ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും നന്നായി പ്രവർത്തിക്കുന്നതാക്കാൻ: ഉദാഹരണത്തിന്, നിങ്ങൾ Google Search-ൽ "സ്പോർട്‌സ്" എന്ന് തിരയുമ്പോൾ സ്പോർട്‌സിനെ കുറിച്ചുള്ള കാര്യങ്ങൾ കാണിക്കാൻ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കും.
- ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും മെച്ചപ്പെടുത്താൻ: ഉദാഹരണത്തിന്, എന്തെങ്കിലും തകരാറുണ്ടായാൽ അത് പരിഹരിക്കാൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കും.
- Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കാൻ: വഞ്ചന കണ്ടെത്തുന്നതും തടയുന്നതും പോലെ, ഓൺലൈനിൽ ആളുകളെ സുരക്ഷിതരാക്കി നിലനിർത്താൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു.
- പുതിയ ആപ്പുകളും സൈറ്റുകളും സൃഷ്ടിക്കാൻ: ഞങ്ങളുടെ നിലവിലുള്ള ആപ്പുകളും സൈറ്റുകളും ആളുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുന്നതിലൂടെ പുതിയ Google ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ആശയങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു.
- നിങ്ങൾക്ക് ഇഷ്ടമായേക്കുമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങൾ കാണിക്കുന്നതിനെയാണ് വിവരങ്ങൾ വ്യക്തിപരമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾക്ക് YouTube Kids-ൽ മൃഗങ്ങളുടെ വീഡിയോകൾ കാണുന്നത് ഇഷ്ടമാണെങ്കിൽ അതുപോലുള്ള കൂടുതൽ വീഡിയോകൾ ഞങ്ങൾ നിർദ്ദേശിച്ചേക്കാം.
- നിങ്ങൾ സന്ദർശിക്കുന്ന സൈറ്റ് പോലുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ കാണിക്കാൻ.
- നിങ്ങളുമായി ആശയവിനിമയം നടത്താൻ: ഉദാഹരണത്തിന്, സുരക്ഷാ പ്രശ്നമുണ്ടായാൽ നിങ്ങൾക്ക് സന്ദേശമയയ്‌ക്കാൻ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചേക്കാം. നിങ്ങൾക്കറിയാത്ത ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കുന്നതിന് മുമ്പ് എപ്പോഴും രക്ഷിതാവിനോട് ചോദിക്കുക.
എന്തൊക്കെ കാര്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്ന് എനിക്ക് Google-നോട് പറയാനാകുമോ?
ഉവ്വ്, നിങ്ങളെ കുറിച്ച് ഞങ്ങൾ സംരക്ഷിക്കുന്ന വിവരങ്ങളിൽ ചിലത് നിങ്ങൾക്ക് മാറ്റാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ YouTube ചരിത്രം Google അക്കൗണ്ടിലേക്ക് ഞങ്ങൾ സംരക്ഷിക്കേണ്ടതില്ലെങ്കിൽ നിങ്ങൾക്ക് YouTube ചരിത്രം ഓഫാക്കാം. ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ പോലുള്ള ചില സ്വകാര്യതാ ക്രമീകരണങ്ങളിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തിയാൽ, ഞങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ അറിയിക്കും. നിങ്ങളുടെ ക്രമീകരണം മാറ്റാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും.
നിങ്ങളെയും നിങ്ങളുടെ Google അക്കൗണ്ടിനെയും കുറിച്ചുള്ള വിവരങ്ങളിൽ ചിലത് നിങ്ങൾക്കും രക്ഷിതാവിനും എപ്പോഴുംകാണാനും മാനേജ് ചെയ്യാനും കഴിയും.
Google എപ്പോഴെങ്കിലും എന്റെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാറുണ്ടോ?
നിങ്ങളുടെ പേരും ഇമെയിൽ വിലാസവും പോലുള്ള വ്യക്തിപരമായ വിവരങ്ങൾ Google-ന് പുറത്ത് പങ്കിടാൻ ചില കാരണങ്ങളുണ്ട്. ഈ വിവരങ്ങൾ പങ്കിടുകയാണെങ്കിൽ, അതിന് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കാനുള്ള ഘട്ടങ്ങളും ഞങ്ങൾ പാലിക്കുന്നു.
വ്യക്തിപരമായ ചില വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം:
- നിങ്ങളുടെ രക്ഷിതാവുമായും Google-ലെ കുടുംബ ഗ്രൂപ്പുമായും
- ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന കമ്പനികളുമായി
- കുഴപ്പമില്ലെന്ന് നിങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് പറയുന്ന സാഹചര്യത്തിൽ
- നിയമപരമായ കാരണങ്ങളാൽ ഞങ്ങൾക്കവ ആവശ്യമായി വരുന്ന സാഹചര്യത്തിൽ
ഞാൻ ഓൺലൈനിൽ പങ്കിടുന്ന കാര്യങ്ങൾ മറ്റാർക്കൊക്കെ കാണാനാകും?
ഇമെയിലുകളോ ഫോട്ടോകളോ പോലെ നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന എന്തും നിരവധി ആളുകൾ കണ്ടേക്കാം. ഓൺലൈനിൽ എന്തെങ്കിലും പങ്കിട്ടാൽ, അത് നീക്കം ചെയ്യുന്നത് പ്രയാസകരമാകാം. നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളുമായി മാത്രം പങ്കിടുക. ഉറപ്പില്ലെങ്കിൽ, രക്ഷിതാവിനോടോ കുടുംബാംഗത്തോടോ ചോദിക്കുക.
കൂടുതലറിയാൻ താൽപ്പര്യമുണ്ടോ? ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങളുടെ രക്ഷിതാവിന്റെ സഹായം തേടുക.
Google-ലെ നിങ്ങളുടെ സ്വകാര്യതയെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുമ്പോൾ, Google വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് ഇവിടെ അറിയാം. നിങ്ങളുടെ Google അക്കൗണ്ടും ഉപകരണങ്ങളും മാനേജ് ചെയ്യാൻ രക്ഷിതാവിന് എങ്ങനെ സഹായിക്കാമെന്നും ഇവിടെ അറിയാം.
സ്വന്തം അക്കൗണ്ട് മാനേജ് ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായപരിധിയിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google അക്കൗണ്ടുകൾക്ക് മാത്രമേ ഈ വിവരങ്ങൾ ബാധകമാകൂ. കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സ്വകാര്യതാ അറിയിപ്പും and സ്വകാര്യതാ നയവും പരിശോധിക്കുക.
എന്റെ അക്കൗണ്ട് മാനേജ് ചെയ്യാൻ രക്ഷിതാവിന് സഹായിക്കാനാകുമോ?
നിങ്ങളുടെ Google അക്കൗണ്ടിന്റെ കാര്യങ്ങൾ മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങളുടെ രക്ഷിതാവിന് Family Link എന്ന ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ ഉപകരണം അനുസരിച്ച്, അവർക്ക് ഇനിപ്പറയുന്നവ പോലുള്ള കാര്യങ്ങൾ ചെയ്യാനാകും:
- നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനും അതിന്റെ പാസ്‌വേഡ് മാറ്റാനും അക്കൗണ്ട് ഇല്ലാതാക്കാനും.
- നിങ്ങളുടെ ഉപകരണങ്ങൾ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും എത്രനേരം ഉപയോഗിക്കാമെന്നും ഉള്ള പരിധി സജ്ജീകരിക്കാൻ.
- നിങ്ങളുടെ സൈൻ ഇൻ ചെയ്തതും സജീവവുമായ ഉപകരണങ്ങളുടെ ലൊക്കേഷൻ കാണാൻ.
- നിങ്ങളുടെ ആപ്പുകൾ മാനേജ് ചെയ്യാനും നിങ്ങൾ അവ എത്രനേരം ഉപയോഗിക്കുന്നുവെന്ന് കാണാനും.
- Google Search, YouTube അല്ലെങ്കിൽ Google Play പോലുള്ള ചില Google ആപ്പുകൾക്കും സൈറ്റുകൾക്കുമുള്ള ഉള്ളടക്ക ക്രമീകരണം മാനേജ് ചെയ്യാൻ. നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറ്റാൻ ഈ ക്രമീകരണത്തിന് കഴിയും.
- ഈ നിയന്ത്രണങ്ങൾ മാനേജ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ ബ്ലോക്ക് ചെയ്യുന്നത് ഉൾപ്പെടെ, നിങ്ങളുടെ അക്കൗണ്ടിലെ YouTube ചരിത്രം പോലുള്ള ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ മാനേജ് ചെയ്യാൻ.
- ആപ്പുകൾക്ക് നിങ്ങളുടെ മൈക്രോഫോണോ ക്യാമറയോ കോൺടാക്റ്റുകളോ ഉപയോഗിക്കാനാകുമോ എന്ന് തീരുമാനിക്കുന്നത് പോലെ, നിങ്ങളുടെ ഉപകരണത്തിലെ ആപ്പുകൾക്കുള്ള അനുമതികൾ അവലോകനം ചെയ്യാൻ.
- നിങ്ങളുടെ പേരോ ലിംഗഭേദമോ ജനനത്തീയതിയോ പോലെ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ കാണാനും മാറ്റാനും ഇല്ലാതാക്കാനും.
- Google Play പോലുള്ള ചില Google ആപ്പുകളിലെയും സൈറ്റുകളിലെയും നിങ്ങളുടെ ഡൗൺലോഡുകളും വാങ്ങലുകളും അംഗീകരിക്കാൻ.
എന്റെ വിവരങ്ങൾ Google ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണ്, അത് എന്തിനാണ്?
മിക്ക സൈറ്റുകളും ആപ്പുകളും ചെയ്യുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് നൽകുന്ന, പേരും ജനനത്തീയതിയും പോലുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, നിങ്ങൾ ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുന്നതിനനുസരിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കാറുണ്ട്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കുന്നത് പോലുള്ള കാര്യങ്ങൾക്ക് ഞങ്ങൾ ഇത് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾക്ക് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നു:
- Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കാൻ: വഞ്ചന കണ്ടെത്തുന്നതും തടയുന്നതും പോലെ, ഓൺലൈനിൽ ആളുകളെ സുരക്ഷിതരാക്കി നിലനിർത്താൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു.
- ഞങ്ങളുടെ സേവനങ്ങൾ നൽകാൻ: നിങ്ങൾ തിരയുന്ന പദങ്ങൾ പ്രോസസ് ചെയ്ത് അനുയോജ്യമായ ഫലങ്ങൾ നൽകുന്നത് പോലെ, സേവനങ്ങൾ നൽകാൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു.
- ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും: ഉദാഹരണത്തിന്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രതീക്ഷിച്ചത് പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ ഞങ്ങൾക്കത് ട്രാക്ക് ചെയ്യാം. പതിവായി അക്ഷരത്തെറ്റ് സംഭവിക്കുന്ന തിരയൽ പദങ്ങൾ മനസ്സിലാക്കുന്നത് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം ഉപയോഗിക്കുന്ന സ്‌പെൽ ചെക്ക് ഫീച്ചറുകൾ മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു.
- പുതിയ സേവനങ്ങൾ വികസിപ്പിക്കാൻ: പുതിയ സേവനങ്ങൾ വികസിപ്പിക്കാൻ ഡാറ്റ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, Google-ന്റെ ആദ്യ ഫോട്ടോ ആപ്പായ Picasa-യിൽ ആളുകൾ ഫോട്ടോകൾ ഓർഗനൈസ് ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയത്, ഞങ്ങളെ Google Photos രൂപകൽപ്പന ചെയ്യാനും അവതരിപ്പിക്കാനും സഹായിച്ചു.
- നിങ്ങൾക്ക് ഇഷ്ടമായേക്കുമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങൾ കാണിക്കുന്നതിനെയാണ് ഉള്ളടക്കം വ്യക്തിപരമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾക്ക് YouTube-ൽ സ്പോർട്‌സ് വീഡിയോകൾ കാണുന്നത് ഇഷ്ടമാണെങ്കിൽ അതുപോലുള്ള കൂടുതൽ വീഡിയോകൾ ഞങ്ങൾ നിർദ്ദേശിച്ചേക്കാം.
- നിങ്ങൾ സന്ദർശിക്കുന്ന സൈറ്റ്, നൽകിയ തിരയൽ പദങ്ങൾ, നിങ്ങളുടെ നഗരം, സംസ്ഥാനം എന്നിവ പോലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ കാണിക്കാൻ.
- പ്രകടനം അളക്കാൻ: പ്രകടനം അളക്കാനും ഞങ്ങളുടെ സേവനങ്ങൾ ആളുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു.
- നിങ്ങളുമായി ആശയവിനിമയം നടത്താൻ: ഉദാഹരണത്തിന്, സംശയകരമായ ആക്റ്റിവിറ്റി കണ്ടെത്തിയാൽ നിങ്ങൾക്ക് അറിയിപ്പ് അയയ്‌ക്കാൻ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചേക്കാം.
Google സംരക്ഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് എനിക്ക് എങ്ങനെ തീരുമാനിക്കാനാകും?
നിങ്ങളുടെ ക്രമീകരണം ഉപയോഗിച്ച്, ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയും അതിന്റെ ഉപയോഗവും നിങ്ങൾക്ക് പരിമിതപ്പെടുത്താം. ഉദാഹരണത്തിന്, നിങ്ങളുടെ YouTube ചരിത്രം Google അക്കൗണ്ടിലേക്ക് ഞങ്ങൾ സംരക്ഷിക്കേണ്ടതില്ലെങ്കിൽ നിങ്ങൾക്ക് YouTube ചരിത്രം ഓഫാക്കാം. ആക്റ്റിവിറ്റി നിയന്ത്രണങ്ങളിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ രക്ഷിതാവിനെ അറിയിക്കും. ഞങ്ങളുടെ സ്വകാര്യതാ ക്രമീകരണത്തെ കുറിച്ച് കൂടുതലറിയുക
നിങ്ങളെയും നിങ്ങളുടെ Google അക്കൗണ്ടിനെയും കുറിച്ചുള്ള വിവരങ്ങളിൽ ചിലത് നിങ്ങൾക്ക് എപ്പോഴുംകാണാനും മാനേജ് ചെയ്യാനും കഴിയും.
Google എപ്പോഴെങ്കിലും എന്റെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാറുണ്ടോ?
നിയമപരമായ ബാദ്ധത്യകൾ ഉള്ളത് പോലുള്ള അപൂർവ്വം ചില സാഹചര്യങ്ങളിൽ അല്ലാതെ Google-ന് പുറത്തുള്ള കമ്പനികളുമായോ സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ പങ്കിടില്ല. ഈ വിവരങ്ങൾ പങ്കിടുകയാണെങ്കിൽ, അതിന് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കാനുള്ള ഘട്ടങ്ങളും ഞങ്ങൾ പാലിക്കുന്നു.
വ്യക്തിപരമായ ചില വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം:
- നിങ്ങളുടെ രക്ഷിതാവുമായും Google-ലെ കുടുംബ ഗ്രൂപ്പുമായും.
- നിങ്ങളും രക്ഷിതാവും അനുമതി നൽകുമ്പോൾ അല്ലെങ്കിൽ നിയമപരമായ കാരണങ്ങൾക്ക്. ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ആവശ്യമായി വന്നേക്കാമെന്ന് ഞങ്ങൾ കരുതുന്ന സാഹചര്യത്തിൽ മാത്രമേ ഞങ്ങൾ വ്യക്തിപരമായ വിവരങ്ങൾ Google-ന് പുറത്ത് പങ്കിടൂ:
- ബാധകമായ ഏതെങ്കിലും നിയമം, നിയന്ത്രണം, നിയമ നടപടികൾ അല്ലെങ്കിൽ നിർബന്ധിത സർക്കാർ അഭ്യർത്ഥന പാലിക്കുന്നതിന്;
- സാധ്യതയുള്ള ലംഘനങ്ങളുടെ അന്വേഷണം ഉൾപ്പെടെ, ബാധകമായ സേവന നിബന്ധനകൾ നടപ്പാക്കാൻ.
- വഞ്ചനയോ സുരക്ഷാ പ്രശ്നങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ കണ്ടെത്താനോ തടയാനോ അല്ലെങ്കിൽ മറ്റുതരത്തിൽ പരിഹരിക്കാനോ.
- Google-ന്റെയോ ഞങ്ങളുടെ ഉപയോക്താക്കളുടെയോ പൊതുജനങ്ങളുടെയോ, നിയമം ആവശ്യപ്പെടുന്നതോ അനുവദിച്ചിട്ടുള്ളതോ ആയ അവകാശങ്ങളുടെയോ സ്വത്തിന്റെയോ സുരക്ഷയുടെയോ നാശത്തിൽ നിന്നും പരിരക്ഷിക്കുന്നതിന്.
- ബാഹ്യ പ്രോസസിംഗിന്. ഞങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഡാറ്റ പ്രോസസ് ചെയ്യാൻ ഞങ്ങളുമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഞങ്ങൾ വ്യക്തിപരമായ വിവരങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെട്ട് ഞങ്ങൾ ബാഹ്യ കമ്പനികളുടെ സഹായം തേടാറുണ്ട്, ഉപയോക്തൃ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് വ്യക്തിപരമായ വിവരങ്ങൾ കമ്പനിയുമായി പങ്കിടുകയും ചെയ്യുന്നു.
ഫോട്ടോകളും ഇമെയിലും ഡോക്യുമെന്റുകളും പോലെ ഞാൻ പങ്കിടുന്ന കാര്യങ്ങൾ മറ്റാർക്കൊക്കെ കാണാനാകും?
നിങ്ങൾ ഉപയോഗിക്കുന്ന Google ആപ്പുകളിലും സൈറ്റുകളിലുമുള്ള നിർദ്ദിഷ്ട ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിടാൻ തിരഞ്ഞെടുക്കാം.
നിങ്ങൾ പങ്കിടുമ്പോൾ, മറ്റുള്ളവർക്ക് Google-ന് പുറത്തുള്ള ആപ്പുകളിലും സൈറ്റുകളിലും പോലും അവ വീണ്ടും പങ്കിടാനാകുമെന്ന കാര്യം മറക്കരുത്.
നിങ്ങളുടെ ഉള്ളടക്കം അക്കൗണ്ടിൽ നിന്ന് ഏതുസമയത്തും ഇല്ലാതാക്കാം, എന്നാൽ നിങ്ങൾ ഇതിനകം പങ്കിട്ട പകർപ്പുകൾ ഇത് ഇല്ലാതാക്കില്ല.
നിങ്ങൾ പങ്കിടുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തുക, വിശ്വാസമുള്ള ആളുകളുമായി മാത്രം പങ്കിടുക.
ഈ വിഷയങ്ങളെ കുറിച്ച് കൂടുതലറിയാൻ, ഞങ്ങളുടെ സ്വകാര്യതാ നയം എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.