Jump to Content

രക്ഷിതാക്കൾക്ക് സ്വാഗതം!

നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ മുൻഗണന നൽകുന്നു, Google അക്കൗണ്ട് നേടാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുന്നത് വലിയൊരു തീരുമാനമാണ്. കൂടുതൽ അറിയുന്നതിന് പ്രധാനപ്പെട്ട ഈ വിവരങ്ങൾ അവലോകനം ചെയ്യാൻ അൽപ്പ സമയം ചെലവഴിക്കുക.

രക്ഷിതാക്കൾക്കുള്ള ടൂളുകൾ

നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ട് നിങ്ങളുടെ സ്വന്തം അക്കൗണ്ട് പോലെ തന്നെയാണ്, കുട്ടികൾക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളതോ അനുയോജ്യമായതോ അല്ലാത്ത സേവനങ്ങൾ ഉൾപ്പെടെയുള്ള, Google-ന്റെ നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും അത് നൽകും. നിങ്ങളുടെ കുട്ടിക്ക് ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ അവരുടെ അക്കൗണ്ട് ഉപയോഗിക്കാനായേക്കും:

  • Google Assistant-നോട് ചോദ്യങ്ങൾ ചോദിക്കുക, Chrome ആക്സസ് ചെയ്യുക, Search ഉപയോഗിച്ച് ഇന്റർനെറ്റിൽ തിരയുക;
  • Gmail, SMS, വീഡിയോ, Voice എന്നിവയും മറ്റ് ആശയവിനിമയോപാധികളും ഉപയോഗിച്ച് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക;
  • ആപ്പുകൾ, ഗെയിമുകൾ, സംഗീതം, സിനിമകൾ എന്നിവയും മറ്റും ഡൗൺലോഡ് ചെയ്യുക, വാങ്ങുക, ആസ്വദിക്കുക;
  • ഫോട്ടോകൾ, വീഡിയോകൾ, പ്രസന്റേഷനുകൾ, ഡോക്യുമെന്റുകൾ എന്നിവയും മറ്റ് ഉള്ളടക്കവും സൃഷ്ടിക്കുക, കാണുക, പങ്കിടുക;
  • ആക്റ്റിവിറ്റി നില, ഹൃദയമിടിപ്പ് എന്നിയുൾപ്പെടെയുള്ള ആരോഗ്യ, ശാരീരികക്ഷമതാ വിവരങ്ങൾ Google Fit-ൽ (നിങ്ങളുടെ കുട്ടിയുടെ ഉപകരണങ്ങൾ അടിസ്ഥാനമാക്കി) ട്രാക്ക് ചെയ്യുക; ഒപ്പം
  • Google-ന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനിടെ പശ്ചാത്തലത്തിലുള്ള പരസ്യങ്ങൾ കാണുക.

മറ്റുള്ളവരെ ബഹുമാനിക്കുക

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന മറ്റ് ആളുകളുമായി ഇടപഴകാൻ ഞങ്ങളുടെ നിരവധി സേവനങ്ങൾ നിങ്ങളുടെ കുട്ടിയെ അനുവദിക്കുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുന്ന അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, മറ്റുള്ളവരെയോ തന്നെ തന്നെയോ അധിക്ഷേപിക്കുകയോ ദ്രോഹിക്കുകയോ (അല്ലെങ്കിൽ, അത്തരം അധിക്ഷേപമോ ദ്രോഹമോ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ അത് പ്രോത്സാഹിപ്പിക്കുകയോ) ചെയ്യാതിരിക്കുക എന്നത് പോലുള്ള അടിസ്ഥാന പെരുമാറ്റ നയങ്ങൾ നിങ്ങളുടെ കുട്ടി പാലിക്കണം എന്നാണ് ഇതിന്റെ അർത്ഥം — ഉദാഹരണത്തിന്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ശല്യപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ വിദ്വേഷമുളവാക്കുന്ന ഉള്ളടക്കം (ആളുകളുടെ ദേശം, വംശം, മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയവ അടിസ്ഥാനമാക്കി അവർക്കെതിരെ വിദ്വേഷത്തിനോ വിവേചനത്തിനോ പ്രേരിപ്പിക്കുന്ന ഉള്ളടക്കം) പബ്ലിക്കായി വിതരണം ചെയ്യുന്നതോ അടിസ്ഥാന പെരുമാറ്റ നയങ്ങൾക്ക് വിരുദ്ധമാണ്. വിദ്വേഷമുളവാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിങ്ങൾക്കോ നിങ്ങളുടെ കുട്ടിക്കോ സിവിൽ അല്ലെങ്കിൽ ക്രിമിനൽ ബാദ്ധ്യത സൃഷ്ടിച്ചേക്കാം.

നിങ്ങളുടെ കുട്ടിയുടെ സ്വകാര്യത

നിങ്ങളുടെ കുട്ടിക്ക് അവരുടെ സ്വന്തം Google അക്കൗണ്ടോ പ്രൊഫൈലോ ലഭിക്കുന്നതിന് ഈ സ്വകാര്യതാ കുറിപ്പിലും Google സ്വകാര്യതാ നയത്തിലും വിവരിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കാനോ വെളിപ്പെടുത്താനോ ഞങ്ങൾക്ക് നിങ്ങളുടെ അനുമതി ആവശ്യമാണ്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ കുട്ടിയെ അനുവദിക്കുമ്പോൾ നിങ്ങളും കുട്ടിയും നിങ്ങളുടെ വിവരങ്ങളുടെ കാര്യത്തിൽ ഞങ്ങളെ വിശ്വസിക്കുകയാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കാനും അവയുടെ നിയന്ത്രണം നിങ്ങൾക്ക് നൽകാനും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്ക് വെബ്, ആപ്പ് പ്രവർത്തനം, YouTube ചരിത്രം എന്നിവ പോലുള്ള കാര്യങ്ങളിൽ അവരുടെ ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ മാനേജ് ചെയ്യാമോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം.

13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികൾക്കുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന പ്രൊഫൈലുകൾക്കും Google അക്കൗണ്ടുകൾക്കുമുള്ള ഈ സ്വകാര്യതാ കുറിപ്പും Google സ്വകാര്യതാ നയവും Google-ന്റെ സ്വകാര്യതാ വ്യവസ്ഥകൾ വിശദീകരിക്കുന്നു. വ്യക്തിപരമാക്കിയ പരസ്യവുമായി ബന്ധപ്പെട്ട പരിമിതികൾ പോലുള്ള, നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടിനോ പ്രൊഫൈലിനോ സവിശേഷമായുള്ള സ്വകാര്യതാ വ്യവസ്ഥകൾ ബാധകമായിരിക്കുമ്പോൾ ആ വ്യത്യാസങ്ങൾ ഈ സ്വകാര്യതാ കുറിപ്പിൽ സൂചിപ്പിച്ചിരിക്കും.

നിങ്ങളുടെ കുട്ടി ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും മൂന്നാം കക്ഷി (Google ഇതര) ആപ്പുകൾ, പ്രവർത്തനങ്ങൾ, വെബ്സൈറ്റുകൾ എന്നിവയുടെ രീതികൾക്ക് ഈ സ്വകാര്യതാ കുറിപ്പ് ബാധകമല്ല. മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനങ്ങളും സൈറ്റുകളും നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമാണോ എന്ന് നിർണ്ണയിക്കുന്നതിന് ഡാറ്റാ ശേഖരണം, ഉപയോഗം എന്നിവയുടെ രീതികൾ ഉൾപ്പെടെ, അവയ്ക്ക് ബാധകമായ നിബന്ധനകളും നയങ്ങളും നിങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ട്.

ഞങ്ങൾ ശേഖരിക്കുന്ന വിവരം

നിങ്ങളുടെ കുട്ടിക്ക് Google അക്കൗണ്ടിനോ പ്രൊഫൈലിനോ അനുവാദം നൽകിക്കഴിഞ്ഞാൽ, ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട്, പൊതുവിൽ നിങ്ങളുടേത് പോലെ തന്നെയായിരിക്കും അവരുടെ അക്കൗണ്ടോ പ്രൊഫൈലോ പരിഗണിക്കുക. ഉദാഹരണത്തിന്, ഞങ്ങൾ ഇനിപ്പറയുന്നവ ശേഖരിക്കുന്നു:

നിങ്ങളും നിങ്ങളുടെ കുട്ടിയും സൃഷ്ടിക്കുന്നതോ ഞങ്ങൾക്ക് നൽകുന്നതോ ആയ വിവരങ്ങൾ.

അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ സൃഷ്‌ടിക്കൽ പ്രോസസിന്റെ ഭാഗമായി ഫസ്‌റ്റ് നെയിം, ലാസ്‌റ്റ് നെയിം, ഇമെയിൽ വിലാസം, ജനനത്തീയതി എന്നിവ പോലുള്ള, കുട്ടിയെ സംബന്ധിച്ച വ്യക്തിപര വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം. സമ്മതം അഭ്യർത്ഥിക്കാൻ നിങ്ങളെ ബന്ധപ്പെടാൻ ഞങ്ങൾക്ക് ആവശ്യമായ, നിങ്ങളോ കുട്ടിയോ നൽകുന്ന നിങ്ങളുടെ ഓൺലൈൻ കോൺടാക്റ്റ് വിശദാംശങ്ങൾ പോലുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. Google ഫോട്ടോസിൽ നിങ്ങളുടെ കുട്ടി ഒരു ചിത്രം സംരക്ഷിക്കുമ്പോൾ അല്ലെങ്കിൽ Google Drive-ൽ ഡോക്യുമെന്റ് സൃഷ്‌ടിക്കുമ്പോൾ എന്നിവ പോലെ, നിങ്ങളുടെ കുട്ടി അവരുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ഉപയോഗിക്കുമ്പോൾ സൃഷ്‌ടിക്കുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നതോ ആയ വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നതാണ്.

നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.

Google Search-ൽ ചോദ്യം നൽകുക, Google Assistant-നോട് സംസാരിക്കുക, YouTube Kids-ൽ വീഡിയോ കാണുക എന്നിവ പോലെ, നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന സേവനങ്ങളെ കുറിച്ചും, അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഞങ്ങൾ സ്വയമേവ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്നു. ഈ വിവരത്തിൽ ഇവയുൾപ്പെടുന്നു:

  • നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവ
    തനത് ഐഡന്റിഫയറുകൾ, ബ്രൗസർ തരവും ക്രമീകരണവും, ഉപകരണ തരവും ക്രമീകരണവും, പ്രവർത്തന സംവിധാനം, സേവനദാതാവിന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള മൊബൈൽ നെറ്റ്‌വർക്ക് വിവരങ്ങൾ, ആപ്പ് പതിപ്പ് നമ്പർ എന്നിവ ഉൾപ്പെടെ Google സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. IP വിലാസം, ക്രാഷ് റിപ്പോർട്ടുകൾ, സിസ്‌റ്റം ആക്റ്റിവിറ്റി, തീയതി, സമയം, കുട്ടിയുടെ അഭ്യർത്ഥനയുടെ റഫറർ URL എന്നിവയുൾപ്പെടെ, ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവ നടത്തുന്ന ആശയവിനിമയത്തെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഉദാഹരണത്തിന്, Play സ്‌റ്റോറിൽ നിന്ന് ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നത് പോലുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തിലെ ഒരു Google സേവനം ഞങ്ങളുടെ സെർവറുകളുമായി ബന്ധപ്പെടുമ്പോൾ ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കുന്നു.
  • നിങ്ങളുടെ കുട്ടിയുടെ ആക്റ്റിവിറ്റി
    ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ കുട്ടിയുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, Google Play-യിൽ അവർക്ക് ഇഷ്ടമായേക്കാവുന്ന ആപ്പുകൾ ശുപാർശ ചെയ്യുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് അവരുടെ ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ മാനേജ് ചെയ്യാമോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങൾ ശേഖരിക്കുന്ന, കുട്ടിയുടെ ആക്‌റ്റിവിറ്റി വിവരങ്ങളിൽ തിരയേണ്ട പദങ്ങൾ, അവർ കാണുന്ന വീഡിയോകൾ, ഓഡിയോ ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴുള്ള ശബ്ദ, ഓഡിയോ വിവരങ്ങൾ, അവർ ആശയവിനിമയം നടത്തുന്നതോ ഉള്ളടക്കം പങ്കിടുന്നതോ ആയ ആളുകൾ, അവരുടെ Google അക്കൗണ്ടുമായി സമന്വയിപ്പിച്ചിട്ടുള്ള Chrome ബ്രൗസിംഗ് ചരിത്രം എന്നിവ പോലുള്ള കാര്യങ്ങൾ ഉൾപ്പെട്ടേക്കാം. Google Meet അല്ലെങ്കിൽ Duo ഉപയോഗിക്കുന്നത് പോലെ, കോളുകൾ വിളിക്കാനും സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ടെലിഫോൺ ലോഗ് വിവരങ്ങൾ ശേഖരിച്ചേക്കാം. അക്കൗണ്ടിലോ പ്രൊഫൈലിലോ സംരക്ഷിച്ചിരിക്കുന്ന ആക്റ്റിവിറ്റി വിവരങ്ങൾ കണ്ടെത്തുന്നതിനും മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ കുട്ടിക്ക് അവരുടെ Google അക്കൗണ്ട് സന്ദർശിക്കാൻ കഴിയും, കുട്ടിയുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തോ Family Link-ൽ അവരുടെ പ്രൊഫൈൽ ആക്സസ് ചെയ്തോ അവരുടെ ആക്റ്റിവിറ്റി വിവരങ്ങൾ മാനേജ് ചെയ്യാൻ നിങ്ങൾക്കും സഹായിക്കാൻ കഴിയും.
  • നിങ്ങളുടെ കുട്ടിയുടെ ലൊക്കേഷൻ വിവരങ്ങൾ
    നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, കുട്ടിയുടെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. GPS, IP വിലാസം, അവരുടെ ഉപകരണത്തിൽ നിന്നുള്ള സെൻസർ ഡാറ്റ, Wi-Fi ആക്‌സസ് പോയിന്റുകളും സെൽ ടവറുകളും Bluetooth പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങളും പോലുള്ള അവരുടെ ഉപകരണത്തിനടുത്തുള്ള വിവരങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ലൊക്കേഷൻ നിർണ്ണയിക്കാൻ കഴിയും. ഞങ്ങൾ ശേഖരിക്കുന്ന ലൊക്കേഷൻ ഡാറ്റയുടെ തരങ്ങൾ, ഭാഗികമായി നിങ്ങളുടെ ക്രമീകരണത്തെയും കുട്ടിയുടെ ഉപകരണങ്ങളെയും ആശ്രയിച്ചായിരിക്കും.

  • നിങ്ങളുടെ കുട്ടിയുടെ ശബ്‌ദ, ഓഡിയോ വിവരങ്ങൾ
    നിങ്ങളുടെ കുട്ടിയുടെ ശബ്‌ദ, ഓഡിയോ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം. ഉദാഹരണത്തിന്, വെബ്, ആപ്പ് ആക്‌റ്റിവിറ്റി ക്രമീകരണം പ്രവർത്തനക്ഷമമായിരിക്കുമ്പോൾ നിങ്ങളുടെ കുട്ടി ഓഡിയോ സജീവമാക്കൽ കമാൻഡുകൾ ഉപയോഗിക്കുന്നുവെങ്കിൽ (ഉദാ., “OK, Google” എന്ന് പറയുന്നതോ മൈക്രോഫോൺ ഐക്കൺ സ്‌പർശിക്കുന്നതോ), തുടർന്നുള്ള സംഭാഷണത്തിന്റെയും/ഓഡിയോയുടെയും കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് പറഞ്ഞതിന്റെയും റെക്കോർഡിംഗ്, സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഏത് ഉപകരണത്തിൽ നിന്നും നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടിലേക്ക് സംഭരിക്കപ്പെടും.

നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും, ബ്രൗസർ വെബ് സ്‌റ്റോറേജ് അല്ലെങ്കിൽ ആപ്പ് ഡാറ്റാ കാഷെകൾ ഡാറ്റാബേസുകൾ, സെർവർ ലോഗുകൾ എന്നിവ പോലുള്ള കുക്കികളും പിക്‌സൽ ടാഗുകളും ലോക്കൽ സ്‌റ്റോറേജുകളും ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക വിദ്യകൾ ഞങ്ങൾ ഉപയോഗിക്കും. ഈ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ എന്നിവയ്ക്ക് ലഭ്യമായ Google ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് ആവശ്യമുള്ളതിനേക്കാൾ വ്യക്തിപര വിവരങ്ങൾ നൽകാൻ നിങ്ങളുടെ ഞങ്ങൾ കുട്ടിയോട് ആവശ്യപ്പെടുന്നില്ല.

ഞങ്ങൾ ശേഖരിക്കുന്ന വിവരം എങ്ങനെ ഉപയോഗിക്കുന്നു

നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈലുമായി ബന്ധപ്പെട്ട് Google ശേഖരിക്കുന്ന ഡാറ്റ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് Google-ന്റെ സ്വകാര്യതാ നയം വളരെ വിശദമായി വിവരിക്കുന്നു. പൊതുവായി ഞങ്ങൾ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ഇനിപ്പറയുന്നവയ്ക്കായി ഉപയോഗിക്കുന്നു: ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും; പുതിയ സേവനങ്ങൾ വികസിപ്പിക്കുന്നതിന്; ഞങ്ങളുടെ സേവനങ്ങൾ നിങ്ങളുടെ കുട്ടിയുടെ ഇഷ്‌ടാനുസൃതമാക്കുന്നതിന്; പ്രകടനം അളക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും; ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന്; കൂടാതെ ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്.

ഈ ആവശ്യങ്ങൾക്കായി നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിന് ഞങ്ങൾ വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഇഷ്‌ടാനുസൃതമാക്കിയ തിരയൽ ഫലങ്ങളോ ഞങ്ങളുടെ സേവനങ്ങൾ അവർ ഉപയോഗിക്കുന്ന രീതിക്ക് യോജിച്ച മറ്റ് ഫീച്ചറുകളോ പോലെയുള്ള കാര്യങ്ങൾ അവർക്ക് നൽകാൻ, കുട്ടിയുടെ ഉള്ളടക്കം വിശകലനം ചെയ്യുന്ന സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. സ്‌പാമും മാൽവെയറും നിയമവിരുദ്ധമായ ഉള്ളടക്കവും പോലുള്ള ദുരുപയോഗം തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കുന്നതിന്, നിങ്ങളുടെ കുട്ടിയുടെ ഉള്ളടക്കം ഞങ്ങൾ വിശകലനം ചെയ്യുന്നു. ഡാറ്റയിലെ പാറ്റേണുകൾ തിരിച്ചറിയാനായി ഞങ്ങൾ അൽഗരിതങ്ങളും ഉപയോഗിക്കുന്നു. ഞങ്ങളുടെ സിസ്‌റ്റങ്ങളിൽ, ഞങ്ങളുടെ നയങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള സ്‌പാമും മാൽവെയറും നിയമവിരുദ്ധമായ ഉള്ളടക്കവും ദുരുപയോഗത്തിന്റെ മറ്റ് രൂപങ്ങളും കണ്ടെത്തുമ്പോൾ, അവരുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ പ്രവർത്തനരഹിതമാക്കുകയോ മറ്റേതെങ്കിലും ഉചിതമായ നടപടി കൈക്കൊള്ളുകയോ ചെയ്‌തേക്കാം. ചില സാഹചര്യങ്ങളിൽ, ഉചിതമായ അതോറിറ്റികൾക്ക് ഈ ലംഘനത്തെ കുറിച്ച് ഞങ്ങൾ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തേക്കാം.

ശുപാർശകൾ, വ്യക്തിപരമാക്കിയ ഉള്ളടക്കം, ഇഷ്ടാനുസൃത തിരയൽ ഫലങ്ങൾ എന്നിവ നൽകാൻ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ ക്രമീകരണം അടിസ്ഥാനമാക്കി, കുട്ടിക്ക് ഇഷ്‌ടമായേക്കാവുന്ന പുതിയ ആപ്പുകൾ നിർദ്ദേശിക്കുന്നതിന് കുട്ടി ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ പോലുള്ള വിവരങ്ങൾ Google Play ഉപയോഗിച്ചേക്കാം.

കൂടാതെ, മുകളിൽ വിവരിച്ചിട്ടുള്ള ഉദ്ദേശ്യങ്ങൾക്കായി, ഞങ്ങളുടെ സേവനങ്ങൾക്കിടയിലും നിങ്ങളുടെ ഉപകരണങ്ങളിൽ ഉടനീളവും ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ സംയോജിപ്പിച്ചേക്കാം. കുട്ടിയുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ക്രമീകരണം അനുസരിച്ച്, Google-ന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്, മറ്റ് സൈറ്റുകളിലും ആപ്പുകളിലുമുള്ള അവരുടെ ആക്റ്റിവിറ്റി അവരുടെ വ്യക്തിപര വിവരങ്ങളുമായി ബന്ധപ്പെടുത്തിയേക്കാം.

നിങ്ങളുടെ കുട്ടിയെ Google, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കില്ല, അതിനർത്ഥം പരസ്യങ്ങൾ കുട്ടിയുടെ അക്കൗണ്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല എന്നാണ്. പകരം, നിങ്ങളുടെ കുട്ടി കാണുന്ന വെബ്സൈറ്റിലെയോ ആപ്പിലെയോ ഉള്ളടക്കം, നിലവിലെ തിരയൽ ചോദ്യം അല്ലെങ്കിൽ പൊതുവായ ലൊക്കേഷൻ (നഗരം അല്ലെങ്കിൽ സംസ്ഥാനം മുതലായവ) പോലുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാകാം പരസ്യങ്ങൾ. വെബ് ബ്രൗസ് ചെയ്യുമ്പോഴോ Google ഇതര ആപ്പുകൾ ഉപയോഗിക്കുമ്പോഴോ, മൂന്നാം കക്ഷികൾ വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പരസ്യ ദാതാക്കളിൽ (Google ഇതര) നിന്നുള്ള പരസ്യങ്ങൾ നിങ്ങളുടെ കുട്ടി കണ്ടേക്കാം.

നിങ്ങളുടെ കുട്ടിക്ക് പങ്കിടാനാവുന്ന വിവരം

നിങ്ങളുടെ കുട്ടി അവരുടെ Google അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ, ലൊക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ എല്ലാവരുമായും മറ്റുള്ളവരുമായും കുട്ടിക്ക് പങ്കിടാനായേക്കും. നിങ്ങളുടെ കുട്ടി എല്ലാവരുമായി വിവരങ്ങൾ പങ്കിടുമ്പോൾ, Google തിരയൽ പോലെയുള്ള തിരയൽ എഞ്ചിനുകളിലൂടെ അത് ആക്‌സസ് ചെയ്യാനായേക്കും.

Google പങ്കിടുന്ന വിവരങ്ങൾ

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പരിമിതമായ സാഹചര്യങ്ങളിൽ Google-ന് പുറത്ത് പങ്കിട്ടേക്കാം. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഒഴികെ, ഞങ്ങൾ Google-ന് പുറത്തുള്ള കമ്പനികളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും വ്യക്തിപര വിവരങ്ങൾ പങ്കിടില്ല:

സമ്മതത്തോടെ

ഞങ്ങൾ സമ്മതത്തോടുകൂടി Google-ന് പുറത്ത് വ്യക്തിപര വിവരങ്ങൾ പങ്കിടും (ബാധകമായത് പ്രകാരം).

നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി

പേര്, ഫോട്ടോ, ഇമെയിൽ വിലാസം, കൂടാതെ Play വാങ്ങലുകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ Google-ലെ നിങ്ങളുടെ കുടുംബ ഗ്രൂപ്പിലുള്ള അംഗങ്ങളുമായി പങ്കിട്ടേക്കാം.

ബാഹ്യ നടപടിക്രമങ്ങൾക്ക്

വ്യക്തിപര വിവരങ്ങൾ ഞങ്ങൾക്കായി പ്രോസസ് ചെയ്യുന്നതിന് ഞങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും ഈ സ്വകാര്യതാ കുറിപ്പ്, Google സ്വകാര്യതാ നയം, മറ്റേതെങ്കിലും അനുയോജ്യമായ രഹസ്യാത്മക, സുരക്ഷാ നടപടികൾ എന്നിവ പാലിച്ചും ഞങ്ങൾ വ്യക്തിപര വിവരങ്ങൾ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾക്കോ മറ്റ് വിശ്വസ്‌ത ബിസിനസുകൾക്കോ വ്യക്തികൾക്കോ നൽകും.

നിയമപരമായ കാരണങ്ങൾക്ക്

വിവരങ്ങൾ ആക്‌സസ് ചെയ്യേണ്ടതോ ഉപയോഗിക്കേണ്ടതോ നിലനിർത്തേണ്ടതോ വെളിപ്പെടുത്തേണ്ടതോ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ന്യായമായും ആവശ്യമാണെന്ന് ഞങ്ങൾക്ക് ഉത്തമവിശ്വാസമുണ്ടെങ്കിൽ ഞങ്ങൾ കമ്പനികളുമായോ സ്ഥാപനങ്ങളുമായോ Google-ന് പുറത്തുള്ള വ്യക്തികളുമായോ വ്യക്തിപര വിവരങ്ങൾ പങ്കിടും:

  • ബാധകമായ ഏതെങ്കിലും നിയമം, നിയന്ത്രണം, നിയമ നടപടികൾ അല്ലെങ്കിൽ നിർബന്ധിത സർക്കാർ അഭ്യർത്ഥന പാലിക്കുന്നതിന്;
  • സാധ്യതയുള്ള ലംഘനങ്ങളുടെ അന്വേഷണം ഉൾപ്പെടെ, ബാധകമായ സേവന നിബന്ധനകൾ നടപ്പാക്കാൻ;
  • വഞ്ചന, സുരക്ഷ അല്ലെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്താനോ തടയാനോ അറിയിക്കാനോ; അല്ലെങ്കിൽ
  • Google-ന്റെയോ ഞങ്ങളുടെ ഉപയോക്താക്കളുടെയോ പൊതുജനങ്ങളുടെയോ, നിയമം ആവശ്യപ്പെടുന്നതോ അനുവദിച്ചിട്ടുള്ളതോ ആയ അവകാശങ്ങളുടെയോ സ്വത്തിന്റെയോ സുരക്ഷയുടെയോ നാശത്തിൽ നിന്നും പരിരക്ഷിക്കുന്നതിന്.

വ്യക്തിപരമായി തിരിച്ചറിയാനുതകുന്നത് അല്ലാത്ത വിവരങ്ങൾ, (ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗത്തെക്കുറിച്ചുള്ള ട്രെൻഡുകൾ പോലെയുള്ളവ) എല്ലാവരുമായും പ്രസാധകർ, പരസ്യദാതാക്കൾ, ഡെവലപ്പർമാർ, അവകാശ ഉടമകൾ പോലുള്ള ഞങ്ങളുടെ പങ്കാളികളുമായും പങ്കിട്ടേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗത്തെക്കുറിച്ചുള്ള ട്രെൻഡുകൾ ദൃശ്യമാക്കാൻ, ഞങ്ങൾ വിവരങ്ങൾ എല്ലാവരുമായി പങ്കിട്ടേക്കാം. സ്വന്തം കുക്കികളോ സമാന സാങ്കേതികവിദ്യകളോ ഉപയോഗിച്ച്, പരസ്യം ചെയ്യൽ, കണക്കെടുപ്പ് ഉദ്ദേശ്യങ്ങൾക്കായി ബ്രൗസറുകളിൽ നിന്നോ ഉപകരണങ്ങളിൽ നിന്നോ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിർദ്ദിഷ്‌ട പങ്കാളികളെയും അനുവദിക്കും.

നിങ്ങളുടെ കുട്ടിയുടെ വ്യക്തിപര വിവരങ്ങളിലേക്കുള്ള ആക്‌സസ്

നിങ്ങളുടെ കുട്ടിക്ക് Google അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവരുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത് കുട്ടിയുടെ വിവരങ്ങൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും നീക്കം ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. നിങ്ങളുടെ കുട്ടിയുടെ പാസ്‌വേഡ് മറന്നു പോയെങ്കിൽ Family Link ആപ്പിലൂടെയവെബിലെ Family Link ക്രമീകരണത്തിലൂടെയോ നിങ്ങൾക്ക് ഇത് റീസെറ്റ് ചെയ്യാം. സൈൻ ഇൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ കുട്ടിയുടെ സ്വകാര്യതാ ക്രമീകരണം, വിവരങ്ങൾ എന്നിവ മാനേജ് ചെയ്യാൻ Google സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന വിവിധ നിയന്ത്രണങ്ങൾ Google ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ പോലുള്ളവ നിങ്ങൾക്ക് ഉപയോഗിക്കാനാകും.

നിങ്ങളുടെ കുട്ടിക്ക് പ്രൊഫൈൽ ഉണ്ടെങ്കിൽ, Family Link ആപ്പ് വഴിയവെബിൽ Family Link ക്രമീകരണത്തിലൂടെയോ കുട്ടിയുടെ വിവരങ്ങൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും നീക്കം ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും നിയന്ത്രിക്കാനും കഴിയും.

"എന്റെ ആക്റ്റിവിറ്റി" എന്നതിൽ നിങ്ങളുടെ കുട്ടിക്ക് അവരുടെ മുൻകാല ആക്റ്റിവിറ്റി ഇല്ലാതാക്കാനും ഡിഫോൾട്ടായി മൂന്നാം കക്ഷികൾക്ക് ആപ്പ് അനുമതികൾ (ഉപകരണ ലൊക്കേഷനോ മൈക്രോഫോണോ കോൺടാക്‌റ്റുകളോ പോലുള്ള കാര്യങ്ങൾ ഉൾപ്പെടെ) നൽകാനും കഴിയും. നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ വിവരങ്ങൾ എഡിറ്റ് ചെയ്യാനും അല്ലെങ്കിൽ പരിഷ്കരിക്കാനും ആപ്പ് ആക്റ്റിവിറ്റി, ആപ്പ് അനുമതികൾ എന്നിവ അവലോകനം ചെയ്യാനും നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ആക്സസ് ചെയ്യാൻ ആപ്പുകൾക്കോ മൂന്നാം കക്ഷി സേവനങ്ങൾക്കോ ചില അനുമതികൾ നൽകാനുള്ള നിങ്ങളുടെ കുട്ടിയുടെ ശേഷി മാനേജ് ചെയ്യാനും നിങ്ങൾക്ക് Family Link ഉപയോഗിക്കാം.

എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ തുടർന്നും ശേഖരിക്കുന്നതോ ഉപയോഗിക്കുന്നതോ നിർത്തണമെങ്കിൽ, നിങ്ങൾക്ക് Family Link ആപ്പിൽ കുട്ടിയുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ വിവരങ്ങൾ എന്ന പേജിലെ "അക്കൗണ്ട് ഇല്ലാതാക്കുക" അല്ലെങ്കിൽ "പ്രൊഫൈൽ ഇല്ലാതാക്കുക" എന്നതിലോ വെബിലെ Family Link ക്രമീകരണത്തിലോ ക്ലിക്ക് ചെയ്‌ത് കുട്ടിയുടെ Google അക്കൗണ്ട് ഇല്ലാതാക്കാം. നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ വിവരങ്ങൾ ഉചിതമായ സമയത്തിനുള്ളിൽ ശാശ്വതമായി ഇല്ലാതാക്കപ്പെടും.

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടിനെക്കുറിച്ചോ പ്രൊഫൈലിനെ കുറിച്ചോ എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്. സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. Family Link-നെക്കുറിച്ചും നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടിനെക്കുറിച്ചോ പ്രൊഫൈലിനെക്കുറിച്ചോ ഉള്ള അധിക വിവരങ്ങൾ ഞങ്ങളുടസഹായകേന്ദ്രത്തിൽ കണ്ടെത്താം. Family Link-നെ കുറിച്ചോ നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടിനെക്കുറിച്ചോ പ്രൊഫൈലിനെക്കുറിച്ചോ ഉള്ള ഫീഡ്ബാക്ക് നിങ്ങൾക്ക് Family Link ആപ്പിലെ മെനു ☰ > സഹായവും ഫീഡ്‌ബാക്കും > ഫീഡ്‌ബാക്ക് അയയ്ക്കുക ടാപ്പ് ചെയ്‌തഇമെയിലിലോ ചുവടെയുള്ള വിലാസത്തിലോ അയയ്ക്കുകയും ചെയ്യാം.

Google
1600 Amphitheatre Parkway
Mountain View, CA 94043 USA
Phone: +1 855 696 1131 (USA)
മറ്റ് രാജ്യങ്ങൾക്ക്, g.co/FamilyLink/Contact സന്ദർശിക്കുക

Google, നിങ്ങളുടെ കുട്ടിയുടെ ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് Google-മായും ഞങ്ങളുടെ ഡാറ്റാ പരിരക്ഷാ ഓഫീസുമായും ബന്ധപ്പെടാം. പ്രാദേശിക നിയമങ്ങൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടെങ്കിൽ, പ്രാദേശിക ഡാറ്റാ പരിരക്ഷാ അതോറിറ്റിയേയും നിങ്ങൾക്ക് ബന്ധപ്പെടാം.

13 വയസിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികൾക്കുള്ള Family Link വെളിപ്പെടുത്തൽ കാണുക